തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments
Post a Comment