മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്ക്കരിച്ച ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന എട്ടു ദിവസത്തെ പരിശോധനകളില്‍ പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 2,128 കിലോ മത്സ്യം പിടികൂടിയെന്നും അവര്‍ പറഞ്ഞു.