Skip to main content

Posts

Showing posts with the label Prime minister

സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് രോഗബാധിതര്‍: ഇന്ന് രോഗമുക്തി നേടിയത് 19 പേര്‍, ഒപ്പം സന്തോഷ മറ്റൊരു വര്‍ത്തമാനവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കും, കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് നിലവില്‍ 228 പേര്‍ ചികിത്സയിലുണ്ട്. അതേസമയം ഇന്ന് 19 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് രോഗം ഭേദമായ കാസര്‍കോട് സ്വദേശിയായ യുവതി പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷ വര്‍ത്തമാനവും മുഖ്യമന്ത്രി അറിയിച്ചു.