തിരൂർ പുറത്തൂരിൽ പുതുതായി നിർമിച്ച വീട്ടിലേക്ക് താമസംമാറാനിരിക്കെ തീവെച്ച് നശിപ്പിച്ചു. പുറത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡായ പണ്ടാഴി കാട്ടിലെ പള്ളിക്കുസമീപം ചെറിയകത്ത് മുനീറിന്റെ വീടാണ് തീവെച്ച് നശിപ്പിച്ചത്. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഓലമേഞ്ഞവീട്ടിൽ ഇന്ന് താമസം തുടങ്ങാനിരിക്കെയാണ് വീടിന് ആരോ തീവെച്ചത്. വീട്ടിൽനിന്ന് തീ പടരുന്നതുകണ്ട അയൽവാസികൾ ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Comments
Post a Comment