ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ യുഗത്തിന് വിരാമമാകുന്നു. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പുതിയ സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തി. പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയിർ ലാപിഡ് എട്ട് പാർട്ടുകളുടെ സഖ്യം രൂപീകരിച്ചു. ഭരണത്തിൽ പിടിച്ച് തൂങ്ങാൻ ആയിരുന്നു നെതന്യാഹു ഫലസ്തീൻ ആക്രമണം എന്ന് ആരോപണം ഉണ്ടായിരുന്നു.
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം.
Comments
Post a Comment