ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി എളുപ്പം കുറയ്ക്കാം ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി എളുപ്പം കുറയ്ക്കാം തടി കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഡയറ്റും വ്യായാമവും തന്നെയാണ് പ്രധാന മാർഗങ്ങൾ. ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്. തടി കുറയ്ക്കാൻ കൂടുതൽ പേരും ചെയ്യുന്നത് ഒന്നെങ്കിൽ ഡയറ്റ് അതും അല്ലെങ്കിൽ വ്യായാമം. പക്ഷേ ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരെ പോലും കണ്ടിട്ടുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്... ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്... തടി കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നല്ല ശീലമല്ല. പ്രഭാത ഭക്ഷണം ക്യത്യസമയത്ത് തന്നെ കഴിക്കാൻ ശ്രമിക്കുക. ആവശ്യമുള്ളതും പോഷകഗുണമുള്ളതും മാത്രം കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ...