പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്.
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്. കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ് പാലപ്പെട്ടിയിലാണ് ഒമ്പതോളം ആൾക്കാർ കൂടിയിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കബഡി കളിച്ചത്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. പോസിറ്റീവായ ആളെ ഡിസിസിയിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണത്തിൽ പറഞ്ഞയച്ചു.
പൊന്നാനി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു. കണ്ടമെമെന്റ്റ് സോൺ ആയ വന്നേരിയിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദാലിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് കേസെടുത്തിരിക്കുന്നത്. മുഹമ്മദാലിയുടെ വീട്ടിൽ യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കണ്ടൺമെൻറ് സോൺ ആയ മാറഞ്ചേരിയിൽ നിന്നും പന്താവൂരിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും 3 കുട്ടികളടക്കം 25 ലധികം ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാഹ പാർട്ടി നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ കേസെടുക്കുകയും ഇവരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്തു.
Comments
Post a Comment