സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും. മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല.
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment