മങ്കടയിൽ കാലവർഷമെത്തുന്നതിനു മുൻപേ തുടർച്ചയായി മഴ പെയ്തത് നെൽക്കർഷകരെ കഷ്ടത്തിലാക്കി. ഒ രുമാസം മുൻപേ മഴ എത്തിയതുകാരണം ഇത്തവണ പൊടിവിത നടക്കാതെപോയതാണ് കർഷകർക്കു വിനയായത്. മഴയെത്തുംമുൻപ് പാടമുഴുത് പൊടിമണ്ണിൽ വിതച്ചിടുന്നത് മുടങ്ങിയതിനാൽ ഇത്തവണ ഒന്നാംകൃഷി (വിരിപ്പുകൃഷി) ചെലവേറിയതാകും. ഇനി ഞാറുപാകി പറിച്ചുനട്ട് കൃഷി ചെയ്യേണ്ടതിനാലാണ് ചെലവേറുന്നത്.
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment