വേങ്ങരയിൽ കടകുത്തിത്തുറന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കല്പകഞ്ചേരി തോട്ടായി സ്വദേശി പള്ളിയത്ത് ഫൈസൽ (38) ആണ് പിടിയിലായത്. പറപ്പൂർ ഉണ്ണിയാലുങ്ങലിലെ കുറുക്കൻ അഷ്‌റഫിന്റെ കട കുത്തിത്തുറക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Comments
Post a Comment