മലപ്പുറം ജില്ലയിൽ റേഷൻവാങ്ങാൻ നേരിട്ട് കടയിലെത്താൻ കഴിയാത്ത അവശരായവർക്ക് ഏർപ്പെടുത്തിയ പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താൻ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടെത്തേണ്ട. അവശരായവർക്ക് റേഷൻവാങ്ങാൻ കടയിൽ രജിസ്റ്റർചെയ്തിട്ടുള്ളതും റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്സി. ഫോൺ മുഖേനയോ ഇ -മെയിൽ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസിൽ ബന്ധപ്പെട്ട് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താം.*
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment