നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്രപോയ മിൽമ ഭരണസമിതി അംഗങ്ങളിൽനിന്ന് ചെലവായ തുക തിരിച്ചുപിടിക്കണമെന്ന് സർക്കാർ ഉത്തരവ്. രജിസ്ട്രാറുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത്. കൊൽക്കത്തയിൽനടന്ന ഡെയറി വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കാനെന്ന പേരിൽ മലബാർ യൂണിയൻ ഭരണസമിതി അംഗങ്ങൾ പോയത്.
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment