യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.
യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.
Comments
Post a Comment