തൃപ്രങ്ങോട് പഞ്ചായത്ത് വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. യു.ഡി.എഫ്. പഞ്ചായത്തംഗം ഹലീമയെയാണ് സി.പി.എം. പ്രവർത്തകർ സമൂഹമാധ്യമങ്ങൾവഴി അപമാനിക്കുന്നതായി പരാതിയുള്ളത്. ആർ.ആർ.ടി. വൊളന്റിയർമാർക്ക് ഇന്ധനംനൽകണമെന്ന ആവശ്യം ഹലീമ ഉന്നയിച്ചിരുന്നു. എന്നാൽ സേവനത്തിന് കൂലി എന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന രീതിയിലാണ് പ്രചാരണം നടന്നത്.
സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
Comments
Post a Comment