Skip to main content

Posts

Showing posts with the label helicopter money

കോവിഡ് 19 പശ്ചാത്തലത്തില്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ഹെലികോപ്റ്റര്‍ മണി

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പാടെ ഉലച്ചിരിക്കുകയാണ് കോവിഡ് 19 പകര്‍ച്ച വ്യാധി.  2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1.5 മുതല്‍ 2.8 ശതമാനം വരെ ഉയര്‍ച്ച ഉണ്ടാവേണ്ടിയിരുന്നിടത്ത് വേള്‍ഡ് ബാങ്കിന്‍റെ റിപോര്‍ട്ട് അനുസരിച്ച് ഇന്ത്യ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിരിക്കുന്ന സാമ്പത്തിക വര്‍ഷമാണിത്. ഈ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ഹെലികോപ്റ്റര്‍ മണി നടപ്പിലാക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടിരുന്നു.  എന്താണ് ഹെലികോപ്റ്റര്‍ മണി? 1969 അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനായ മില്‍ട്ടണ്‍ ഫ്രൈഡ്മാന്‍ ആണ് ഹെലികോപ്റ്റര്‍ മണി എന്ന ആശയത്തിന് പിറകില്‍. ഹെലികോപ്റ്റർ ഡ്രോപ്പ് അല്ലെങ്കിൽ ഹെലികോപ്റ്റർ മണി എന്നത് പണപ്പെരുപ്പവും ഉൽ‌പാദനവും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന അവസാനത്തെ ഉത്തേജക തന്ത്രമാണ്. എന്താണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്? ഈ സിദ്ധാന്തത്തിന്‍റെ പിന്നിലെ അടിസ്ഥാന തത്വം, ഒരു താഴ്ന്ന സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നയിടത്ത് പണപ്പെരുപ്പവും ഉൽപാദനവും ഉയർത്താൻ ഒരു സെൻ‌ട്രൽ ബാങ്ക് ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ഫലപ്രദമായി മാര്...