Skip to main content

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി എളുപ്പം കുറയ്ക്കാം

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി എളുപ്പം കുറയ്ക്കാം

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തടി എളുപ്പം കുറയ്ക്കാം

തടി കുറയ്ക്കാൻ നിരവധി മാർ​ഗങ്ങളുണ്ട്. ഡയറ്റും വ്യായാമവും തന്നെയാണ് പ്രധാന മാർ​ഗങ്ങൾ. ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്.

തടി കുറയ്ക്കാൻ കൂടുതൽ പേരും ചെയ്യുന്നത് ഒന്നെങ്കിൽ ഡയറ്റ് അതും അല്ലെങ്കിൽ വ്യായാമം. പക്ഷേ ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരെ പോലും കണ്ടിട്ടുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്...

ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്...

തടി കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നല്ല ശീലമല്ല. പ്രഭാത ഭക്ഷണം ക്യത്യസമയത്ത് തന്നെ കഴിക്കാൻ ശ്രമിക്കുക. ആവശ്യമുള്ളതും പോഷക​ഗുണമുള്ളതും മാത്രം കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

രാത്രി ഭക്ഷണം വെെകി കഴിക്കരുത്...

 രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും മറ്റ് നിരവധി അസുഖങ്ങളും ഉണ്ടാകാം.  രാത്രി ഭക്ഷണം വെെകുന്നത് ശരിയായ ദഹനം നടക്കുന്നതിന് തടസ്സമാകും. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും നല്ലതല്ല. ഉറക്കം നഷ്ടപ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും. രാത്രി കിടക്കുന്നതിന് മുമ്പ് സ്നാക്ക്സ് ഏതെങ്കിലും കഴിക്കുന്നവരെയും കണ്ടിട്ടുണ്ട്. ഈ ശീലവും ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി സ്നാക്ക്സ് കഴിക്കുന്നത് അമിതവണ്ണം ഉണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ക്യത്യമായി ഉറങ്ങുക...

ഉറക്കക്കുറവ് പൊണ്ണത്തടിയുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കം കുറയുന്നത് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഹോർമോണിന്റെ പ്രവർത്തനം താളം തെറ്റുന്നത് ശരീരം വണ്ണം വെക്കുന്നതിന് കാരണമാകും. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ശീലമാക്കുകയാണ് ഏറ്റവും ഉത്തമം. രാത്രി ജോലിയുള്ളവർ, ശരിയായ ഉറക്കം ലഭിക്കുന്ന തരത്തിൽ ദിവസത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. ഉറക്കമില്ലായ്മ അമിത വണ്ണത്തിന് പുറമെ മറ്റു പല ശാരീരിക-മാനസ‌ിക രോഗങ്ങൾക്കും കാരണമാകും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം...

തടി കുറയ്ക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അത് പോലെ തന്നെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും സലാഡുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഡ്രെെ ഫ്രൂട്ട്സ് ശീലമാക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായകമാണ്. 



*അരി ഭക്ഷണം ആവശ്യത്തിന് മാത്രം...*

അരി ഭക്ഷണം തടി കൂട്ടാൻ സഹായിക്കുന്നവയാണ്. അതിനാൽ ഇവ ഉപേക്ഷിക്കുന്നതോ, കുറച്ചു കൊണ്ടു വരുന്നതോ ആണ് നല്ലത്. ചോറിൽ തന്നെ, മട്ട അരി കൊണ്ടുള്ള ചോറ് കഴിക്കുന്നതാണ് നല്ലത്. പുറമെ, നാരുള്ളതും തവിട് കളയാത്തതുമായ ധാന്യങ്ങളും ആഹാരത്തിനായി തെരഞ്ഞെടുക്കാം. ശുദ്ധ ജലം ആവശ്യത്തിന് കുടിക്കുക. കോളകളുൾപ്പടെയുള്ള കൃത്രിമ പാനീയങ്ങൾ ഉപേക്ഷിക്കുക. ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങാ വെള്ളം, ജീരക വെള്ളം, ഇഞ്ചി പിഴിഞ്ഞ വെള്ളം എന്നിവയിലേതെങ്കിലും ശീലമാക്കാവുന്നതാണ്. 

*ഏപ്രിൽ 07 , 2020 ചൊവ്വ*_

Comments

Popular posts from this blog

എവിടെയാണോ അവിടെ തുടരണം; പ്രവാസികളെ ഇപ്പോള്‍ തിരികെ എത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതിയും

എവിടെയാണോ അവിടെ തുടരണം; പ്രവാസികളെ ഇപ്പോള്‍ തിരികെ എത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതിയും ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിംകോടതി. യാത്രാനുമതി നല്‍കുന്നത് ലോക്ഡൗണിന്റെ ലംഘനമാകും. എവിടെയാണോ ഉള്ളത് അതാതിടത്ത് തുടരണമെന്നും

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല ലോക് ഡൗണില്‍ റോഡുകള്‍ നിശ്ചലമായതുപോലെ ആശുപത്രികളില്‍ ആളുകള്‍ കയറാതെയായി. എണ്ണിയാല്‍ ഒതുങ്ങുന്ന ആളുകള്‍ മാത്രം ആശുപത്രിയില്‍. ഇതെന്താണ് പെട്ടെന്ന് മലയാളികളുടെ രോഗമൊക്കെ പോയോ? മലയാളികള്‍ക്ക് ഇപ്പോള്‍ രോഗമൊന്നുമില്ലേ എന്ന സംശയം ബാക്കി. ടെസ്റ്റുകള്‍ നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരുന്നിട്ടോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അ ന്ന്‌ജിയോപ്ലാസ്റ്റിയും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല. മലയാളികളുടെ പകുതി രോഗവും തോന്നല്‍ മാത്രമാണോ? ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലുമെല്ലാം ഇങ്ങനെയൊരു ചോദ്യമാണ് വൈറലായത്. ശരിക്കൊന്നും ചിന്തിച്ചാല്‍ ശരിയാണ്. രോഗികളെല്ലാം എവിടെപ്പോയി? ചെറിയൊരു ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണല്ലോ? മരുന്ന് കഴിച്ചാലേ തൃപ്തിയാകൂ. കൊറോണയെ ഭയന്ന് ചെറിയ രോഗങ്ങള്‍ക്കെല്ലാം വീട്ടില്‍ നിന്ന് മരുന്ന് കണ്ടെത്തുന്നു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നല്ലോ? മദ്യപാനമില്ല, വാഹനങ്ങള്‍ പുറത്തിറങ്ങുന്നില്

എട്ട് ദി​വ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യ​ത് ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം

മായം ചേ​ര്‍​ത്ത മ​ത്സ്യം വി​ല്‍​ക്കു​ന്ന​തി​നെ​തി​ര ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ന്‍ സാ​ഗ​ര്‍ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ട്ടു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ല്‍ പി​ടി​കൂ​ടി​യ​ത് ഒ​രു ല​ക്ഷം കി​ലോ മ​ത്സ്യം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1,00,508 കി​ലോ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ മ​ത്സ്യമാണ് പിടികൂടിയത്. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജയാണ് ഇക്കാര്യം അറിയിച്ചത്. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്താ​കെ 117 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 2,128 കി​ലോ മ​ത്സ്യം പി​ടി​കൂ​ടിയെന്നും അവര്‍ പറഞ്ഞു.