Skip to main content

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല

മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല


ലോക് ഡൗണില്‍ റോഡുകള്‍ നിശ്ചലമായതുപോലെ ആശുപത്രികളില്‍ ആളുകള്‍ കയറാതെയായി. എണ്ണിയാല്‍ ഒതുങ്ങുന്ന ആളുകള്‍ മാത്രം ആശുപത്രിയില്‍. ഇതെന്താണ് പെട്ടെന്ന് മലയാളികളുടെ രോഗമൊക്കെ പോയോ? മലയാളികള്‍ക്ക് ഇപ്പോള്‍ രോഗമൊന്നുമില്ലേ എന്ന സംശയം ബാക്കി. ടെസ്റ്റുകള്‍ നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരുന്നിട്ടോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അ ന്ന്‌ജിയോപ്ലാസ്റ്റിയും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.

മലയാളികളുടെ പകുതി രോഗവും തോന്നല്‍ മാത്രമാണോ? ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലുമെല്ലാം ഇങ്ങനെയൊരു ചോദ്യമാണ് വൈറലായത്. ശരിക്കൊന്നും ചിന്തിച്ചാല്‍ ശരിയാണ്. രോഗികളെല്ലാം എവിടെപ്പോയി? ചെറിയൊരു ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണല്ലോ? മരുന്ന് കഴിച്ചാലേ തൃപ്തിയാകൂ.

കൊറോണയെ ഭയന്ന് ചെറിയ രോഗങ്ങള്‍ക്കെല്ലാം വീട്ടില്‍ നിന്ന് മരുന്ന് കണ്ടെത്തുന്നു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നല്ലോ? മദ്യപാനമില്ല, വാഹനങ്ങള്‍ പുറത്തിറങ്ങുന്നില്ല. അതുകൊണ്ടുതന്നെ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കണ്‍സ്ട്രക്ഷന്‍ ജോലികള്‍ നടക്കാത്തതിനാല്‍ ജോലി സ്ഥലങ്ങളിലും അപകടങ്ങളില്ല.

ക്യാന്‍സറിന്റേത് ഒഴികെയുള്ള എല്ലാ ഇലക്ടീവ് സര്‍ജറികളും മാറ്റിവെക്കുന്നുണ്ട്. ഒരു രോഗി ആശുപത്രിയില്‍ അഡ്മിറ്റായാല്‍ രോഗിയെ കാണാന്‍ വരുന്നവരുടെ തിരക്ക് പറയേണ്ടതില്ലല്ലോ. അതും ഇപ്പോള്‍ ഇല്ല. വെറുതെ ഒന്ന് ബിപി ചെക്ക് ചെയ്യാന്‍ പോലും ആശുപത്രി കയറിയിറങ്ങുന്നവരുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ജനങ്ങള്‍ എല്ലാ നിയന്ത്രിച്ച്‌ മുന്നോട്ട് പോകുന്നു.

 ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.

ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല.


Comments

Popular posts from this blog

Royal Mech Logo

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.