Skip to main content

സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് രോഗബാധിതര്‍: ഇന്ന് രോഗമുക്തി നേടിയത് 19 പേര്‍, ഒപ്പം സന്തോഷ മറ്റൊരു വര്‍ത്തമാനവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കും, കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് നിലവില്‍ 228 പേര്‍ ചികിത്സയിലുണ്ട്.

അതേസമയം ഇന്ന് 19 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് രോഗം ഭേദമായ കാസര്‍കോട് സ്വദേശിയായ യുവതി പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷ വര്‍ത്തമാനവും മുഖ്യമന്ത്രി അറിയിച്ചു.

Comments

Popular posts from this blog

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.