Skip to main content

നാടിനെ വിറപ്പിച്ച അജ്ഞാതന്‍ പിടിയിൽ; ലക്ഷ്യം പീഡനം, വിശ്വസിക്കാനാകാതെ നാട്ടുകാര

നാടിനെ വിറപ്പിച്ച അജ്ഞാതന്‍ പിടിയിൽ; ലക്ഷ്യം പീഡനം, വിശ്വസിക്കാനാകാതെ നാട്ടുകാര


APRIL 11, 2020 

കോഴിക്കോട്∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ‘കള്ളൻ’വേഷം കെട്ടി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ യുവാവ് പിടിയിൽ. പയ്യാനക്കൽ മുല്ലത്ത് വീട്ടിൽ ആദർശ് (22) ആണ് പിടിയിലായത്. റിമാൻഡിലായ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തു. ഇയാൾ ഒരു മാസത്തോളം മാറാട്, ബേപ്പൂർ ഭാഗങ്ങളിൽ വീടുകളുടെ വാതിലിൽ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി രാത്രി ഏഴുമണിയോടെ ‘കള്ളൻ’ വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലിൽ മുട്ടിയ ശേഷം തന്റെ ബൈക്കിൽ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവർത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികൾ തിരഞ്ഞെടുത്തത്. വരുന്ന വഴിയിൽ കയ്യിൽ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകൾക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളിൽ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികൾ മുഴുവൻ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെൺകുട്ടിയെ വീട്ടിൽകയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗൺ കാലത്തുപോലും ജനങ്ങൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണർ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇൻസ്പെക്ടർ കെ.വിനോദന്റെ നിർദ്ദേശപ്രകാരം ആളുകൾ കള്ളനെ പിടിക്കാൻ പുറത്തിറങ്ങിയില്ല. റോഡിൽ ആളുകളെ കാണാത്തതിനാൽ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയിൽ കയറി ഒളിച്ചു. 
കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുIകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Comments

Popular posts from this blog

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത് . ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണ് .ആകെ 2382 പൊലീസുകാര്‍ക്കാണ് രണ്ടാംതരംഗത്തില്‍ കോവിഡ് ബാധിച്ചത്. അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി.