Skip to main content

തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട!


തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട!

തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്ഷണം. വെറും 10 മിനിറ്റു മതി, ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ച് തൈര് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്.

🌷ചേരുവകൾ :

1.തക്കാളി - 2എണ്ണം
2.അരി - 1 കപ്പ്
3.സവാള -1 എണ്ണം
4.ഇഞ്ചി - 1 ചെറിയ പീസ്
5.പച്ചമുളക് - 2 എണ്ണം
6.വെളുത്തുള്ളി - 2 അല്ലി
7.പട്ട - 2 ചെറിയ പീസ്
8.ഏലയ്ക്ക - 4 എണ്ണം
9.ഗ്രാമ്പൂ - 4എണ്ണം
10. മല്ലി - 1 ടീസ്പൂൺ
11. ജീരകം -1/4 ടീസ്പൂൺ
12.അണ്ടിപരിപ്പ് - 10 എണ്ണം
13.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
14.മുളകുപൊടി - 1 ടീസ്പൂൺ
15.ഉപ്പ് - ആവശ്യത്തിന്
16.നെയ്യ് /എണ്ണ - 2ടീസ്പൂൺ

🌷തയാറാക്കുന്നവിധം

1. നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

2. പ്രഷർ കുക്കറിൽ നെയ്യ് /എണ്ണ  ചൂടാക്കി അതിലേക്കു ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക.

3. സവാളയും പച്ചമുളകും ഇട്ട് വഴറ്റുക.

4. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.

5. അതിന്റെ കൂടെ മസാല പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക. കഴുകി വച്ചിരിക്കുന്ന അരിയും ചേർത്ത് ഒരു മിനിറ്റു വഴറ്റുക.

6. അതിലേക്കു 2കപ്പ് വെള്ളം ഒഴിച്ച് പ്രഷർ കുക്കറിൽ 3 വിസിൽ വരുന്നതു വരെ വേവിക്കുക.

7. മല്ലിയിലയിട്ട് ഇളക്കിയ ശേഷം ചൂടോടെ വിളമ്പാം.

Comments

Popular posts from this blog

Royal Mech Logo

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.