Skip to main content

ആരായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍?; റോബോട്ടിനുള്ളിലെ 'കുഞ്ഞുമനുഷ്യ'നെ വെളിപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍


കഴി‍ഞ്ഞ വര്‍ഷം മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ അതിശയിപ്പിച്ച ചിത്രമായിരുന്നു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. സിനിമയിലെ റോബോ കുഞ്ഞപ്പനായിരുന്നു പ്രേക്ഷകരെ അതിശയിപ്പിച്ചത്. ആരാണീ റോബോര്‍‌ട്ട്?, സിനിമയ്ക്ക് വേണ്ടി എവിടുന്നാണ് റോബോട്ടിനെ ഇറക്കുമതി ചെയ്തത്?, ആരാണിതിനെ ഉണ്ടാക്കിയത്? തുടങ്ങി നിരവധി സംശയങ്ങളായിരുന്നു സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍. എന്നാല്‍, ഈ സംശങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മിനിസ്ക്രീലെ കോമഡി പരിപാടികളിലൂടെയും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലും അഭിനയിച്ച്‌ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സൂരജ് തേലക്കാടാണ് ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി വേഷമിട്ടത്.

സ്വന്തം മുഖം കാണിക്കാതെ ഒരു ‍‍ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ സിനിമ ഹിറ്റാക്കിയ സന്തോഷത്തിലാണ് സൂരജ്. അതേസമയം, സിനിമയുടെ ആസ്വാദനത്തിന് തടസ്സമാകേണ്ടാന്ന് കരുതിയാണ് ഈ വിവരം ഇതുവരെ പുറത്തുവിടാതിരുന്നതെന്നും രതീഷ് ബാലകൃഷ്ണന്‍ മനോരമ ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുഞ്ഞപ്പന്റെ രണ്ടാംഭാ​ഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ അതുടനെ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ സുരാജ് വെഞ്ഞാറമൂടും സെെജു കുറുപ്പും കഥാപാത്രത്തിനു വേണ്ടി സൂരജ് കാണിച്ച സമര്‍പ്പണത്തെ അഭിനന്ദിച്ചു. സൂരജ് കിടുവാണെന്ന് ചിത്രത്തില്‍ വേഷമിട്ട നടി മാല പാര്‍വ്വതിയും പ്രശംസിച്ചു.

2019 നവംബറിലാണ് ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. സുരാജ് വെഞ്ഞാറമൂടിന് പുറമെ സൗബിന്‍ ഷാഹിറും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചാര്‍ലി, അമ്ബിളി തുടങ്ങിയ സിനിമകളിലും സൂരജ് അഭിനയിച്ചിട്ടുണ്ട്

Comments

Popular posts from this blog

Royal Mech Logo

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.