മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല
മലയാളികള്‍ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളില്‍ ആളുകളില്ല, ടെസ്റ്റ് നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരിന്നിട്ടോ ആര്‍ക്കും പ്രശ്‌നമില്ല ലോക് ഡൗണില്‍ റോഡുകള്‍ നിശ്ചലമായതുപോലെ ആശുപത്രികളില്‍ ആളുകള്‍ കയറാതെയായി. എണ്ണിയാല്‍ ഒതുങ്ങുന്ന ആളുകള്‍ മാത്രം ആശുപത്രിയില്‍. ഇതെന്താണ് പെട്ടെന്ന് മലയാളികളുടെ രോഗമൊക്കെ പോയോ? മലയാളികള്‍ക്ക് ഇപ്പോള്‍ രോഗമൊന്നുമില്ലേ എന്ന സംശയം ബാക്കി. ടെസ്റ്റുകള്‍ നടത്താതിരുന്നിട്ടോ ഡോക്ടറെ കാണാതിരുന്നിട്ടോ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അ ന്ന്‌ജിയോപ്ലാസ്റ്റിയും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നില്ല. മലയാളികളുടെ പകുതി രോഗവും തോന്നല്‍ മാത്രമാണോ? ഫേസ്ബുക്കിലും വാട്‌സ്‌ആപ്പിലുമെല്ലാം ഇങ്ങനെയൊരു ചോദ്യമാണ് വൈറലായത്. ശരിക്കൊന്നും ചിന്തിച്ചാല്‍ ശരിയാണ്. രോഗികളെല്ലാം എവിടെപ്പോയി? ചെറിയൊരു ബുദ്ധിമുട്ട് തോന്നിയാല്‍ ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണല്ലോ? മരുന്ന് കഴിച്ചാലേ തൃപ്തിയാകൂ. കൊറോണയെ ഭയന്ന് ചെറിയ രോഗങ്ങള്‍ക്കെല്ലാം വീട്ടില്‍ നിന്ന് മരുന്ന് കണ്ടെത്തുന്നു. ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നല്ലോ? മദ്യപാനമില്ല, വാഹനങ്ങള്‍ പുറത്തിറങ്ങുന്നില്...