തക്കാളി ചോറ് കഴിക്കാം, കറിയൊന്നും വേണ്ട! തക്കാളി വച്ചു പ്രഷർ കുക്കറിൽ ഒരു കിടിലൻ ഉച്ചഭക്ഷണം. വെറും 10 മിനിറ്റു മതി, ഒരു അച്ചാറോ, പപ്പടമോ ഒന്നുമില്ലെങ്കിൽ കുറച്ച് തൈര് കൂട്ടി കഴിക്കാൻ നല്ല രുചിയാണ്. 🌷ചേരുവകൾ : 1.തക്കാളി - 2എണ്ണം 2.അരി - 1 കപ്പ് 3.സവാള -1 എണ്ണം 4.ഇഞ്ചി - 1 ചെറിയ പീസ് 5.പച്ചമുളക് - 2 എണ്ണം 6.വെളുത്തുള്ളി - 2 അല്ലി 7.പട്ട - 2 ചെറിയ പീസ് 8.ഏലയ്ക്ക - 4 എണ്ണം 9.ഗ്രാമ്പൂ - 4എണ്ണം 10. മല്ലി - 1 ടീസ്പൂൺ 11. ജീരകം -1/4 ടീസ്പൂൺ 12.അണ്ടിപരിപ്പ് - 10 എണ്ണം 13.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 14.മുളകുപൊടി - 1 ടീസ്പൂൺ 15.ഉപ്പ് - ആവശ്യത്തിന് 16.നെയ്യ് /എണ്ണ - 2ടീസ്പൂൺ 🌷തയാറാക്കുന്നവിധം 1. നാളികേരം, ഇഞ്ചി, വെളുത്തുള്ളി, പട്ട ചെറിയ പീസ്, 2 ഗ്രാമ്പൂ, 2 ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. 2. പ്രഷർ കുക്കറിൽ നെയ്യ് /എണ്ണ ചൂടാക്കി അതിലേക്കു ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക. 3. സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. 4. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മു...