Skip to main content

Posts

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ നവീകരിക്കുക, ആവശ്യമായ വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തുക തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.
Recent posts

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ നവീകരിക്കുക, ആവശ്യമായ വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തുക തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.

തൃപ്രങ്ങോട് പഞ്ചായത്ത് വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചതായി

തൃപ്രങ്ങോട് പഞ്ചായത്ത് വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. യു.ഡി.എഫ്. പഞ്ചായത്തംഗം ഹലീമയെയാണ് സി.പി.എം. പ്രവർത്തകർ സമൂഹമാധ്യമങ്ങൾവഴി അപമാനിക്കുന്നതായി പരാതിയുള്ളത്. ആർ.ആർ.ടി. വൊളന്റിയർമാർക്ക് ഇന്ധനംനൽകണമെന്ന ആവശ്യം ഹലീമ ഉന്നയിച്ചിരുന്നു. എന്നാൽ സേവനത്തിന് കൂലി എന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന രീതിയിലാണ് പ്രചാരണം നടന്നത്.

വേങ്ങരയിൽ കടകുത്തിത്തുറന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

വേങ്ങരയിൽ കടകുത്തിത്തുറന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കല്പകഞ്ചേരി തോട്ടായി സ്വദേശി പള്ളിയത്ത് ഫൈസൽ (38) ആണ് പിടിയിലായത്. പറപ്പൂർ ഉണ്ണിയാലുങ്ങലിലെ കുറുക്കൻ അഷ്‌റഫിന്റെ കട കുത്തിത്തുറക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.  പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

എ‍‍ടവണ്ണപ്പാറ വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ കോവിഡിനിടയിൽ ഡെങ്കിപ്പനിയും പടരുന്നു. ഇതിനകം എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

എ‍‍ടവണ്ണപ്പാറ  വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ കോവിഡിനിടയിൽ ഡെങ്കിപ്പനിയും പടരുന്നു. ഇതിനകം എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾക്ക് മഞ്ഞപ്പിത്തവുമുണ്ട്. ആർ.ആർ.ടി, ആശാവർക്കർമാർ എന്നിവർ ചേർന്ന് പരിസരശുചീകരണം തുടങ്ങിയിട്ടുണ്ട്. കൊതുക് വളരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പുല്ലുനിറഞ്ഞ കാട്, വെള്ളക്കെട്ട്, മാലിന്യം എന്നിവ നീക്കംചെയ്തു. വരുംദിവസങ്ങളിലും കൂടുതൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തും.

മലപ്പുറം ജില്ലയിൽ റേഷൻവാങ്ങാൻ നേരിട്ട് കടയിലെത്താൻ കഴിയാത്ത അവശരായവർക്ക് ഏർപ്പെടുത്തിയ

മലപ്പുറം ജില്ലയിൽ റേഷൻവാങ്ങാൻ നേരിട്ട് കടയിലെത്താൻ കഴിയാത്ത അവശരായവർക്ക് ഏർപ്പെടുത്തിയ പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താൻ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടെത്തേണ്ട. അവശരായവർക്ക് റേഷൻവാങ്ങാൻ കടയിൽ രജിസ്റ്റർചെയ്തിട്ടുള്ളതും റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്സി. ഫോൺ മുഖേനയോ ഇ -മെയിൽ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസിൽ ബന്ധപ്പെട്ട് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താം.*