Skip to main content

Posts

Showing posts from June, 2021

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ നവീകരിക്കുക, ആവശ്യമായ വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തുക തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ നവീകരിക്കുക, ആവശ്യമായ വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തുക തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.

തൃപ്രങ്ങോട് പഞ്ചായത്ത് വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചതായി

തൃപ്രങ്ങോട് പഞ്ചായത്ത് വനിതാ അംഗത്തെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. യു.ഡി.എഫ്. പഞ്ചായത്തംഗം ഹലീമയെയാണ് സി.പി.എം. പ്രവർത്തകർ സമൂഹമാധ്യമങ്ങൾവഴി അപമാനിക്കുന്നതായി പരാതിയുള്ളത്. ആർ.ആർ.ടി. വൊളന്റിയർമാർക്ക് ഇന്ധനംനൽകണമെന്ന ആവശ്യം ഹലീമ ഉന്നയിച്ചിരുന്നു. എന്നാൽ സേവനത്തിന് കൂലി എന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന രീതിയിലാണ് പ്രചാരണം നടന്നത്.

വേങ്ങരയിൽ കടകുത്തിത്തുറന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.

വേങ്ങരയിൽ കടകുത്തിത്തുറന്ന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കല്പകഞ്ചേരി തോട്ടായി സ്വദേശി പള്ളിയത്ത് ഫൈസൽ (38) ആണ് പിടിയിലായത്. പറപ്പൂർ ഉണ്ണിയാലുങ്ങലിലെ കുറുക്കൻ അഷ്‌റഫിന്റെ കട കുത്തിത്തുറക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.  പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

എ‍‍ടവണ്ണപ്പാറ വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ കോവിഡിനിടയിൽ ഡെങ്കിപ്പനിയും പടരുന്നു. ഇതിനകം എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

എ‍‍ടവണ്ണപ്പാറ  വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരിൽ കോവിഡിനിടയിൽ ഡെങ്കിപ്പനിയും പടരുന്നു. ഇതിനകം എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾക്ക് മഞ്ഞപ്പിത്തവുമുണ്ട്. ആർ.ആർ.ടി, ആശാവർക്കർമാർ എന്നിവർ ചേർന്ന് പരിസരശുചീകരണം തുടങ്ങിയിട്ടുണ്ട്. കൊതുക് വളരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ പുല്ലുനിറഞ്ഞ കാട്, വെള്ളക്കെട്ട്, മാലിന്യം എന്നിവ നീക്കംചെയ്തു. വരുംദിവസങ്ങളിലും കൂടുതൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തും.

മലപ്പുറം ജില്ലയിൽ റേഷൻവാങ്ങാൻ നേരിട്ട് കടയിലെത്താൻ കഴിയാത്ത അവശരായവർക്ക് ഏർപ്പെടുത്തിയ

മലപ്പുറം ജില്ലയിൽ റേഷൻവാങ്ങാൻ നേരിട്ട് കടയിലെത്താൻ കഴിയാത്ത അവശരായവർക്ക് ഏർപ്പെടുത്തിയ പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താൻ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടെത്തേണ്ട. അവശരായവർക്ക് റേഷൻവാങ്ങാൻ കടയിൽ രജിസ്റ്റർചെയ്തിട്ടുള്ളതും റേഷൻ വ്യാപാരിയുമായി ബന്ധമില്ലാത്തതുമായ ഒരാളെ പകരക്കാരനായി നിയോഗിക്കാവുന്ന സംവിധാനമാണ് പ്രോക്സി. ഫോൺ മുഖേനയോ ഇ -മെയിൽ സന്ദേശമയച്ചോ താലൂക്ക് സപ്ലൈ ഓഫീസിൽ ബന്ധപ്പെട്ട് പ്രോക്സി സംവിധാനം ഉപയോഗപ്പെടുത്താം.*

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു.

തൃക്കലങ്ങോടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ മരണപ്പെട്ടു. തൃക്കലങ്ങോട് പടപ്പുംകുന്നിൽ പുത്തലവൻ മൊയ്തീൻകുട്ടി ആണ് മരണപ്പെട്ടത്. വീടിന് സമീപമുള്ള 30 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ ഇയാൾ പിടിവിട്ടു വീണു അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരായ രണ്ട് പേർ കിണറ്റിൽ ഇറങ്ങി മൊയ്തീൻ കുട്ടിയെ കയറുപയോഗിച്ച് കസേരയിൽ കെട്ടി താങ്ങി നിർത്തുകയും അഗ്നിരക്ഷാസേന വിവരമറിയിക്കുകയും ചെയ്തു. രക്ഷിക്കാനിറങ്ങിയ രണ്ടുപേരെയും പരിക്കേറ്റ മൊയ്തീൻകുട്ടിയെയും ആടിനെയും സുരക്ഷിതമായി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു.  മൊയ്തീൻ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ കണ്ടമെന്റ് സോണായ പാലപ്പെട്ടിയിൽ കബഡി കളിച്ചവർക്കെതിരെ കേസെടുത്തും കോവിഡ് ടെസ്റ്റ് നടത്തിയും പെരുമ്പടപ്പ് പൊലീസ്. കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ അതിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പെരുമ്പടപ്പ്  പാലപ്പെട്ടിയിലാണ് ഒമ്പതോളം ആൾക്കാർ കൂടിയിരുന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കബഡി കളിച്ചത്. കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇവർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. പോസിറ്റീവായ ആളെ ഡിസിസിയിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണത്തിൽ പറഞ്ഞയച്ചു. പൊന്നാനി പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹം നടത്തിയതിന് പൊലീസ് കേസ് എടുത്തു.  കണ്ടമെമെന്റ്റ് സോൺ ആയ വന്നേരിയിൽ ഇബ്രാഹിംകുട്ടിയുടെ മകൻ മുഹമ്മദാലിക്കെതിരെയാണ് പെരുമ്പടപ്പ് പോലീസും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്ന് കേസെടുത്തിരിക്കുന്നത്. മുഹമ്മദാലിയുടെ വീട്ടിൽ യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കണ്ടൺമെൻറ് സോൺ ആയ മാറഞ്ചേരിയിൽ നിന്നും പന്താവൂരിൽ നിന്നും തൃശ്ശൂർ ജില്ലയിൽ നിന്നും 3 കുട്ടികളടക്കം 25 ലധികം ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് വിവാ...

തിരൂർ പുറത്തൂരിൽ പുതുതായി നിർമിച്ച വീട്ടിലേക്ക് താമസംമാറാനിരിക്കെ തീവെച്ച് നശിപ്പിച്ചു.

തിരൂർ പുറത്തൂരിൽ പുതുതായി നിർമിച്ച വീട്ടിലേക്ക് താമസംമാറാനിരിക്കെ തീവെച്ച് നശിപ്പിച്ചു. പുറത്തൂർ പഞ്ചായത്തിലെ ഒന്നാംവാർഡായ പണ്ടാഴി കാട്ടിലെ പള്ളിക്കുസമീപം ചെറിയകത്ത് മുനീറിന്റെ വീടാണ് തീവെച്ച് നശിപ്പിച്ചത്. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഓലമേഞ്ഞവീട്ടിൽ ഇന്ന് താമസം തുടങ്ങാനിരിക്കെയാണ് വീടിന് ആരോ തീവെച്ചത്. വീട്ടിൽനിന്ന് തീ പടരുന്നതുകണ്ട അയൽവാസികൾ ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

മങ്കടയിൽ കാലവർഷമെത്തുന്നതിനു മുൻപേ തുടർച്ചയായി മഴ പെയ്തത് നെൽക്കർഷകരെ കഷ്ടത്തിലാക്കി.

മങ്കടയിൽ കാലവർഷമെത്തുന്നതിനു മുൻപേ തുടർച്ചയായി മഴ പെയ്തത് നെൽക്കർഷകരെ കഷ്ടത്തിലാക്കി. ഒ രുമാസം മുൻപേ മഴ എത്തിയതുകാരണം ഇത്തവണ പൊടിവിത നടക്കാതെപോയതാണ് കർഷകർക്കു വിനയായത്. മഴയെത്തുംമുൻപ്‌ പാടമുഴുത് പൊടിമണ്ണിൽ വിതച്ചിടുന്നത് മുടങ്ങിയതിനാൽ ഇത്തവണ ഒന്നാംകൃഷി (വിരിപ്പുകൃഷി) ചെലവേറിയതാകും. ഇനി ഞാറുപാകി പറിച്ചുനട്ട്‌ കൃഷി ചെയ്യേണ്ടതിനാലാണ് ചെലവേറുന്നത്.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല.

മങ്കട ബ്ലോക്കിലുൾപ്പെട്ട മങ്കട, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, മൂർക്കനാട് പഞ്ചായത്തുകളിലൊന്നും പൊടിവിത ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഞാറു പറിച്ചുനട്ട് കൃഷിചെയ്യുന്നത് വൻ സാമ്പത്തികബാധ്യതയാണ്. ഇതുമൂലം വിരിപ്പുകൃഷി ചെയ്യാൻ കർഷകർ വിമുഖതകാട്ടുകയാണ്. കൃഷിചെയ്യാൻ ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമാണ് പൊടിവിത. ചെളിയിൽ കൊയ്തെടുക്കാനുള്ള ചെലവുകൂടുതലും കർഷകരെ വിരിപ്പുകൃഷിയിൽനിന്ന് അകറ്റുന്നു. മേടം പകുതിക്കുശേഷമാണ് വിരിപ്പുകൃഷി തുടങ്ങുന്നത്. കുറച്ചുപേരെങ്കിലും പൊടിവിത നടത്തിയെങ്കിലും മഴകാരണം വിത്ത് മുളച്ചില്ല. അതും സാമ്പത്തികനഷ്ടമുണ്ടാക്കി.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങളിൽ അടിയന്തരമായി കേടുപാടുകൾ തീർക്കുന്നതിനായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചു. പഴയ കെട്ടിടങ്ങളിലെ ശൗചാലയങ്ങൾ നവീകരിക്കുക, ആവശ്യമായ വൈദ്യുതീകരണവും പെയിന്റിങ്ങും നടത്തുക തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിട്ടുള്ളത്.

ചെമ്മാട് മാനിപ്പാടം വയലിലും പരിസരത്തും തോട്ടിലൂടെ മലിനജലം ഒഴുകിയെത്തുന്നതുമൂലം പ്രയാസത്തിലാണ് ഇവിടത്തെ പ്രദേശവാസികൾ.

ചെമ്മാട് മാനിപ്പാടം വയലിലും പരിസരത്തും തോട്ടിലൂടെ മലിനജലം ഒഴുകിയെത്തുന്നതുമൂലം പ്രയാസത്തിലാണ് ഇവിടത്തെ പ്രദേശവാസികൾ. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരംതേടി നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും നടപടിയായിട്ടില്ല. മാനിപ്പാടം നികത്തി നിർമിച്ച വിവിധ കെട്ടിടങ്ങളിൽനിന്നുള്ള മലിനജലവും തോട്ടിലൂടെ ഒഴുകിയെത്തുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇരുനൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്.

സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന്

സംസ്ഥാനത്ത് മൺസൂൺ വൈകുന്നു. കാലവർഷമെത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള മഴ കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. തിങ്കളാഴ്ചയോടെ മഴ ശക്തിപ്പെട്ടേക്കും. മെയ് 31 ന് സംസ്ഥാനത്ത് കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. നിശ്ചിത സ്റ്റേഷനുകളിൽ രണ്ട് ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാലാണ് മൺസൂൺ ആരംഭിച്ചതായി കണക്കാക്കുന്നത്. അത്രയും മഴ രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ ഉണ്ടായിട്ടില്ല.

ഹജ് തീര്‍ഥാടകര്‍കരെയടക്കം ഉള്‍പ്പെടുത്തി വാക്സിനേഷന്‍ മുന്‍ഗണനാ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.

ഹജ് തീര്‍ഥാടകര്‍കരെയടക്കം ഉള്‍പ്പെടുത്തി വാക്സിനേഷന്‍ മുന്‍ഗണനാ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. ആദിവാസി കോളനികളിലെ 18 വയസ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന. പട്ടികയില്‍ ബാങ്ക് ജീവനക്കാരും പൊലീസ് ട്രെയിനികളും ആംബുലന്‍സ് ഡ്രൈവര്‍മാരുമുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ ജനകീയ നിരാഹാരം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികളുടെ 12 മണിക്കൂർ ജനകീയ നിരാഹാരം. സമരത്തിന് പുറമെ ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടരാനും കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗം തീരുമാനിച്ചു. ലക്ഷദ്വീപുകളിലെ മുഴുവൻ ജനങ്ങളെയും പ്രതിഷേധ സമരങ്ങളിലേക്ക് ഇറക്കാനാണ് ലക്ഷദ്വീപ് ഫോറത്തിന്‍റെ തീരുമാനം. ഇതിനായി ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ചും ഫോറത്തിന്‍റെ കമ്മിറ്റികൾക്ക് രൂപം നൽകും.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്.

സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. കാസർകോട് നിന്നാണ് മാർച്ച് 24ന് പണം എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച എക്സൽ ഷീറ്റിൽ മാർച്ച് 20ന് മംഗലാപുരം യാത്രക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ചെലവിൽ എങ്ങനെ ഒരു മംഗലാപുരം യാത്ര വരുന്നു എന്നുളളതാണ് ചോദ്യം. എന്നാൽ ഇത് മംഗലാപുരത്തേക്കായിരുന്നില്ല കാസർകോട്ടേക്ക് ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസിൽ പാർട്ടിക്കെതിരേയുള്ള ആരോപണം എന്നിവ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ബി.ജെ.പിയിൽ ആവശ്യം.

തിരഞ്ഞെടുപ്പ് പരാജയം, കുഴൽപ്പണക്കേസിൽ പാർട്ടിക്കെതിരേയുള്ള ആരോപണം എന്നിവ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ബി.ജെ.പിയിൽ ആവശ്യം. എന്നാൽ, ലോക്ഡൗണും കോവിഡും തുടരുന്ന സാഹചര്യത്തിൽ എല്ലാവരേയും വിളിച്ചുകൂട്ടി ചർച്ച നടക്കില്ലെന്നു നേതാക്കൾ.

നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്രപോയ മിൽമ ഭരണസമിതി

നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്രപോയ മിൽമ ഭരണസമിതി അംഗങ്ങളിൽനിന്ന് ചെലവായ തുക തിരിച്ചുപിടിക്കണമെന്ന് സർക്കാർ ഉത്തരവ്. രജിസ്ട്രാറുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത്. കൊൽക്കത്തയിൽനടന്ന ഡെയറി വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കാനെന്ന പേരിൽ മലബാർ യൂണിയൻ ഭരണസമിതി അംഗങ്ങൾ പോയത്.

ആലപ്പുഴയിൽ രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു.

ആലപ്പുഴയിൽ രണ്ടു മക്കൾക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈൽ ഫോണിൽ പകർത്തി  വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. പോരുവഴി അമ്പലത്തുംഭാഗം ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (9), അനുജിത (6) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.

ഉത്തരാഖണ്ഡില്‍ 2000ത്തിലേറെ പേര്‍ക്ക് അസുഖം ബാധിച്ചതായി അധികൃതര്‍.പോലീസുകാര്‍ക്കാണ് രോഗം ബാധിച്ചത് . ഇവരില്‍ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണ് .ആകെ 2382 പൊലീസുകാര്‍ക്കാണ് രണ്ടാംതരംഗത്തില്‍ കോവിഡ് ബാധിച്ചത്. അഞ്ച് പേര്‍ മരണത്തിന് കീഴടങ്ങി.

ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികൾ ബി.ജെ.പി. നേതാവിനെ വെടിവെച്ചു കൊന്നു.

ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ തീവ്രവാദികൾ ബി.ജെ.പി. നേതാവിനെ വെടിവെച്ചു കൊന്നു. കൗൺസിലറായ രാകേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെക്കണ്ട് മടങ്ങുകയായിരുന്ന രാകേഷിനെ മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. സുരക്ഷാസേനാംഗങ്ങളെ കൂട്ടാതെയാണ് ഇദ്ദേഹം സുഹൃത്തിനെ കാണാൻ പോയത്.

അത്താഴത്തിന് സാലഡ് വിളമ്പാത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.

അത്താഴത്തിന് സാലഡ് വിളമ്പാത്തതിന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ശാമലി ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുരളി സിങ് എന്നയാളാണ് പിടിയിലായത്.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു.

അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ യുഗത്തിന് വിരാമമാകുന്നു.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ യുഗത്തിന് വിരാമമാകുന്നു. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പുതിയ സർക്കാർ രൂപീകരണത്തിന് ധാരണയിലെത്തി.  പ്രതിപക്ഷ നേതാവും യെഷ് ആറ്റിഡ് പാർട്ടി നേതാവുമായ യെയിർ ലാപിഡ് എട്ട് പാർട്ടുകളുടെ സഖ്യം രൂപീകരിച്ചു. ഭരണത്തിൽ പിടിച്ച് തൂങ്ങാൻ ആയിരുന്നു നെതന്യാഹു  ഫലസ്തീൻ ആക്രമണം എന്ന് ആരോപണം ഉണ്ടായിരുന്നു.

ഒരു ബിയർ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക.

ഒരു ബിയർ കഴിക്കുക. മുടിവെട്ടുന്നതിനാണെന്ന പോലെ ഇരുന്നു കൊടുക്കുക..നിങ്ങളുടെ വാക്സിനേഷൻ എടുക്കുക'; കോവിഡ് വാക്സിനേഷന് ആളുകളെ പ്രേരിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.

സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രമധ്യേ അനധികൃതമായി അതിർത്തി കടന്നതിന് പാകിസ്താൻ തടഞ്ഞുവെച്ച തെലങ്കാന സ്വദേശി ജയിൽ മോചിതനായി.

സ്വിറ്റ്സർലൻഡിലേക്കുള്ള യാത്രമധ്യേ അനധികൃതമായി അതിർത്തി കടന്നതിന് പാകിസ്താൻ തടഞ്ഞുവെച്ച തെലങ്കാന സ്വദേശി ജയിൽ മോചിതനായി. 2017 ഏപ്രിലിൽ കാണാതായ ഹൈദരാബാദുകാരനായ ടെക്കി നാല് വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് സ്വിറ്റ്സർലൻഡിലേക്ക് നടന്ന് പോകാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് ഒമാൻ അനിശ്ചിതകാലത്തേക്ക് നീട്ടി.

ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് ഒമാൻ അനിശ്ചിതകാലത്തേക്ക് നീട്ടി. പുതിയ അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്കും ഒമാനിൽ വിലക്കുണ്ട്. ഒരു മാസത്തിലേറെയായുള്ള വിലക്കാണ് വീണ്ടും നീട്ടിയത്.

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഏഴ് പള്ളികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഏഴ് പള്ളികൾ രണ്ടാഴ്ചക്കാലത്തേക്ക് അടയ്ക്കുവാനാണ് അധികൃതരുടെ തീരുമാനം. വാക്സിനേഷൻ പൂർത്തീകരിച്ചവരെയും രോഗവിമുക്തരെയും മാത്രമേ പള്ളികളിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിലവിലെ നിയമം.

17 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന് സൗദി അറേബ്യ.

17 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന് സൗദി അറേബ്യ. നിലവിൽ ആൺകുട്ടികൾക്ക് മാത്രമാണ് പതിനേഴാം വയസ്സിൽ ലൈസൻസ് അനുവദിക്കുന്നത്. വിദേശികളായ പെൺകുട്ടികൾക്കും 17 വയസ് പൂർത്തിയായാൽ ലൈസൻസ് അനുവദിക്കും.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മ്മനിയെ സമനിലയില്‍ തളച്ച്‌ ഡെന്മാര്‍ക്ക്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം.

യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വെയില്‍സിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരിം ബെന്‍സീമ ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.

2020-21 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍ പുരസ്കാരങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കും.

2020-21 സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്‍ പുരസ്കാരങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കും. 6 പേരാണ് സീസണിലെ മികച്ച താരമാകാന്‍ മത്സരിക്കുന്നത്. ഇതില്‍ നാല് പേരും മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ ആണെന്നതാണ് ശ്രദ്ധേയം.

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു.

രാജ്യത്ത് അഞ്ചാം (5 G) തലമുറ ടെലികോം സേവനങ്ങൾ നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹർജിയിലെ വെർച്വൽ ഹിയറിങ് തടസപ്പെട്ടു. കോടതി നടപടികൾക്കിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകൾ പാടി ഓരാൾ രംഗത്തെത്തിയതോടെയാണിത്. ആളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകി.* ===================== ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ *വാർത്തകൾ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ*💬